Wednesday, May 22, 2024
spot_img

അയോധ്യയിൽ പൂജകൾ ഇന്നാരംഭിക്കുന്നു. അവിസ്മരണീയമായി രാമജന്മഭൂമി

ലക്നൗ : അയോധ്യ രാമക്ഷേത്ര ഭൂമിയിൽ ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ പൂജാകര്‍മങ്ങള്‍ ഇന്ന് ആരംഭിക്കും. നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളിൽ വേദമന്ത്രങ്ങളും വീടുകളിൽ രാമായണപാരായണവും ആരംഭിക്കും. വീടുകളുടെയും കഥകളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ മുൻപാകെ ഭഗവാൻ ശ്രീരാമചന്ദ്രന്റെ ചിത്രമടങ്ങിയ കാവിക്കൊടികള്‍ പാറുന്നു. ശരിക്കും പറയുകയാണെങ്കിൽ ഭഗവാൻ രാമൻ എല്ലായിടത്തും ഉണ്ടെന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്. അവിസ്മരണീയമായൊരു ദൃശ്യാനുഭൂതി യാണ് അയോധ്യയിലെ ദിനങ്ങള്‍ സമ്മാനിക്കുന്നത്.

അതേസമയം, 5 ആം തീയതി ഭൂമി പൂജയും ശിലാസ്ഥാപനവും 11.30നും 12.30നും ഇടയിലാണ് നടക്കുക . ക്ഷേത്രത്തിന്റെ ആധാരം ശിലയായി സ്ഥാപിക്കുന്നത് 45 കിലോഗ്രാം വെള്ളിയില്‍ തീര്‍ത്ത കട്ടിയാണ്. ആ ശിലയിലും രാം ലല്ലയുടെ വിഗ്രഹത്തിലും ചാര്‍ത്താനുള്ള 101 കിലോഗ്രാം ചന്ദനം കാശിയില്‍ നിന്നു കൊണ്ടുവരും. ആഘോഷങ്ങള്‍ ഉച്ചസ്ഥായിയിലാണ്. രണ്ടുനാളുകള്‍ക്ക് അപ്പുറമുള്ള രാമക്ഷേത്ര ശിലാ സ്ഥാപനം ഒരു രണ്ടാം പട്ടാഭിഷേകമെന്ന് തന്നെ പറയാം . ത്രേതായുഗത്തിലെ ശ്രീരാമ പട്ടാഭിഷേകത്തിന്റെ പുനരാവിഷ്കരണത്തിന്
ഇനി 48 മണിക്കൂറുകൾ മാത്രം .

Related Articles

Latest Articles