Sunday, May 19, 2024
spot_img

അരങ്ങേറ്റക്കാരനായി വന്ന് നടരാജൻ കത്തിക്കയറി, ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം

കാന്‍ബെറ: കണ്‍കഷന്‍ സബ്റ്റിറ്റൂട്ടായി കളിച്ച് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനും കത്തിക്കയറിയപ്പോള്‍ കംഗാരുപ്പട ചാരമായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ബാറ്റിങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ ചഹല്‍ കളി മാറ്റിമറിക്കുകയായിരുന്നു.

നാലോവറില്‍ 25 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏകദിനത്തിനു പിന്നാലെ ടി20യിലെയും അരങ്ങേറ്റം നടരാജന്‍ ഗംഭീരമാക്കി. നാലോവറില്‍ 30 റണ്‍സിന് താരം മൂന്നു വിക്കറ്റുകള്‍ പിഴുതു.അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോര്‍ നേടിയെടുത്തത്. 40 ബോള്‍ നേരിട്ട രാഹുല്‍ ഒരു സിക്സിന്റെയും 5 ഫോറിന്റെയും അകമ്ബടിയില്‍ 51 റണ്‍സ് നേടി. 23 ബോള്‍ നേരിട്ട ജഡേജ 1 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്ബടിയില്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍ 15 ബോളില്‍ ഒരു സിക്സിന്റെയിം ഒരു ഫോറിന്റെയും അകമ്ബടിയില്‍ 23 റണ്‍സ് നേടി. ശിഖര്‍ ധവാന്‍ (1), വിരാട് കോഹ്‌ലി (9), മനീഷ് പാണ്ഡെ (2), ഹാര്‍ദ്ദിക് പാണ്ഡ്യ (16), വാഷിങ്ടണ്‍ സുന്ദര്‍ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി മോയ്‌സസ് ഹെന്റിക്വസ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും മിച്ചല്‍ സ്വെപ്സണ്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Articles

Latest Articles