Friday, April 26, 2024
spot_img

അൻപത്തൊന്നു വെട്ടിൻ്റെ ക്രൂരതയ്ക്ക് ഇന്ന് 8 വർഷം

ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിട്ട് ഇന്ന് 8വർഷം.
റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി. എന്ന് ചുരുക്കെഴുത്തിലറിഞ്ഞിരുന്ന ടി.പി. ചന്ദ്രശേഖരൻ എസ്.എഫ്.ഐ., സി.പി.എം. എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു. 2012 മേയ് 4-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.

തന്റെ പാർട്ടിയായ സിപിഐ(എം) -ൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്ന് പരസ്യമായി വിമർശിച്ച് 2009-ൽ ചന്ദ്രശേഖരൻ സി.പി.ഐ(എം) വിട്ടുപോയി. തുടർന്നു് അദ്ദേഹം കോഴിക്കോട് വടകര താലൂക്കിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടി (ആർ.എം.പി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകി. സംഘടനയുടെ ഓഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ഇദ്ദേഹം. ക്രമേണ സി.പി.ഐ(എം)-ന്റെ ഔദ്യോഗിക നിലപാടുകൾക്കെതിരെ പോരടിക്കുന്നവരുടെ പ്രതിഷേധത്തിന്റെ മുഖമായി ചന്ദ്രശേഖരൻ മാറി. പാർട്ടിതീരെ നീങ്ങുന്നവരെ എന്നും വെട്ടിമാറ്റി മുമ്പോട്ട് പോകുന്ന ശീലമാണ് എന്നും പാർട്ടിയുടേത്. തങ്ങൾക്കെതിരെ നിക്കുന്നവരെ , ശബ്ദം ഉയർത്തുന്നവരെ വെട്ടി അരിയാൻ ഒരു മടിയുമില്ലെന്ന് ഇവർ കാണിച്ചു തന്നിട്ടുമുണ്ട്.

2012 മെയ്‌ 4-ന് രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വടകരയിലെ വിമതർ ടിപിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും പാർട്ടി കരുതിയതിലും സ്വാധീനം മേഖലയിൽ അവർക്ക് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് ടിപി പാർട്ടിയുടെ കണ്ണിലെ കരടായി മാറിയത്. 2009- ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകൾ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയാവുകയും മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.

മേഖലയിൽ അടിക്കടിയുണ്ടായ ആർഎംപി-സിപിഎം സംഘർഷങ്ങൾ കൂടിയായതോടെ ചന്ദ്രശേഖരനോടും ആർഎംപിയോടുമുള്ള സിപിഐഎം വൈര്യം വർധിച്ചു. ഇത്തരമൊരു സംഘർഷത്തിനിടെ പാർട്ടി നേതാവ് പി.മോഹനന് മർദ്ദനമേറ്റതോടെ ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തി.വടകര തലശ്ശേരി നേതാക്കളുടെ ആശിർവധത്തോടെ കൊടിസുനിയും സംഘവും ടിപി യുടെ നെഞ്ചിലേക്ക് കത്തി താഴ്ത്തി. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമാക്കിയിരുന്നു. ടിപിയെ വെട്ടിക്കൊന്ന അഞ്ച് പ്രതിയെയും അന്വേഷണം തുടങ്ങി മൂന്നാം ദിവസം പൊലീസ് കണ്ടെത്തി, അന്വേഷണം അങ്ങനെ ശരിയായ രീതിയിൽ എത്തി.

കൊലപാതകസംഘത്തിൽ ഉൾപ്പെട്ട കൊടിസുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരെ തിരിച്ചറിഞ്ഞ പോലീസ് പിന്നീട് കൊലപാകത്തിന്റെ ആസൂത്രണത്തിലേക്കും കൃത്യം നടത്താനും തുടർന്ന് ഒളിവിൽ പോകാനും ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ആദ്യം തൊട്ടേ സംശയത്തിന്റെ നിഴലിലായിരുന്നു പാർട്ടിയെങ്കിലും ടിപി കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘം നേതാക്കളേയും പ്രവർത്തകരേയും ഓരോരുത്തരായി അറസ്റ്റ് ചെയ്യാനാരംഭിച്ചതോടെയാണ് സിപിഎം ശരിക്കും പ്രതിസന്ധിയിലായത്.

ജീവിച്ചിരുന്ന ടിപിയേക്കാൾ വലിയ വെല്ലുവിളിയാണ് മരിച്ച ടിപി സിപിഎമ്മിന് സമ്മാനിച്ചത്. വൻജനരോഷമാണ് ഈ കാലയളവിൽ ജനങ്ങളിൽ നിന്ന് പാർട്ടിക്ക് നേരിടേണ്ടി വന്നത്. പാർട്ടിയിൽ നിന്നു പോയിട്ടും യുഡിഎഫിനെ ആശ്രയിക്കാതെ കമ്മ്യൂണിസ്റ്റായി തുടർന്ന ടിപിയെ ഇത്ര നിഷ്ഠൂരമായ കൊന്നതെന്തിനെന്ന ചോദ്യം അണികളിൽ നിന്നു തന്നെ ഉയർന്നു.

Related Articles

Latest Articles