Sunday, May 5, 2024
spot_img

ഏവർക്കും ആശ്രയം ജൻഔഷധി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി വന്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുകയാണ് പ്രധാന മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍. ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (പിഎംബിജെഎകെ) മരുന്നു വില്പനയിലൂടെ മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആവശ്യക്കാര്‍ക്ക് സമീപത്തെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും മരുന്നുകളുടെ വില അറിയുന്നതിനും ‘ജന്‍ ഔഷദി സുഗം’ എന്ന മൊബൈല്‍ ആപ്പ് സഹായിക്കുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ സിഇഒ സച്ചിന്‍ കുമാര്‍ സിങ് അറിയിച്ചു. 3,25,000-ലധികം പേര‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് കഴിയും. ഒപ്പം ഇവിടെ ലഭ്യമായിട്ടുള്ള മരുന്നുകളുടെ വിലയും ബ്രാന്‍ഡഡ് മരുന്നുകളുമായുള്ള താരതമ്യവും ആപ്പിലൂടെ സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐ-ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. നിലവില്‍ രാജ്യത്ത് 726 ജില്ലകളിലായി 6300 ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാണു പ്രവര്‍ത്തിക്കുന്നത്.

Related Articles

Latest Articles