Tuesday, October 20, 2026

ആതിരയുടെയും കുഞ്ഞുമോളുടെയും അടുത്തേക്ക്നിധിൻ എത്തി; ചേതനയറ്റ്

കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമയുദ്ധം നടത്തിയ നിധിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം ഉടന്‍ കോഴിക്കോട്ടേക്ക് പുറപ്പെടും.

നിധിന്റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും. അതിന് ശേഷമാണ് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകിട്ട് സംസ്‌കാരം നടത്തും. തിങ്കളാഴ്ചയാണ് ദുബായില്‍ ഹൃദയാഘാതം മൂലം നിതിന്‍ ദുബായില്‍ മരിച്ചത്.

കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു.

സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

Related Articles

Latest Articles