Sunday, June 2, 2024
spot_img

ഓസ്ട്രേലിയയിലേക്ക് കയറ്റില്ല. വിദ്യാർത്ഥികളോട് പുതിയ നമ്പറുമായി ചൈന

ബെയ്ജിംഗ്: ഉന്നത വിദ്യാഭ്യാസത്തിന് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ചൈന. ഓസ്‌ട്രേലിയയില്‍ ഇപ്പോഴും കോവിഡ് ഭീതി വ്യാപകമായുണ്ടെന്നാണ് ചൈന മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയില്‍ കോവിഡിന്റെ രണ്ടാം ഘട്ട വരവിനെ പോലും കാര്യക്ഷമമായി പ്രതിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ വേണമോയെന്ന് ആലോചിക്കണം. സര്‍വകലാശാലകള്‍ പോലെയുള്ള, നിരവധിപ്പേര്‍ ഒത്തുകൂടുന്നിടങ്ങളിലേക്ക് പോകണമോ എന്നും ആലോചിച്ച് തീരുമാനമെടുക്കണം- ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇതിനൊപ്പം ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവരോട് ഓസ്‌ട്രേലിയ കാണിക്കുന്ന വിമുഖതയും മുന്നറിയിപ്പിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. ഓസ്‌ട്രേലിയയിലെ സര്‍വകലാശാലകള്‍ ജൂലൈയില്‍ തുറക്കുമെന്നാണ് സൂചന. അതേസമയം, ഓസ്‌ട്രേലിയയേക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ ചൈന- ഓസ്‌ട്രേലിയ ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Latest Articles