Tuesday, May 7, 2024
spot_img

കൈയ്യിലൊന്നുമില്ലെന്ന് ഐസക്ക് സാർ

തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍. വരുമാനം നാലിലൊന്നായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് . ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിന്റെ പ്രതിദിന വരുമാന നഷ്ടം 300 കോടിയോളം രൂപയാണ്. ലോക്ക് ഡൗണ്‍ നീണ്ടാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുടങ്ങിയവക്ക് മാത്രം കേരളത്തിന് പ്രതിമാസം വേണ്ടത് 7050 കോടി രൂപയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുമ്പോള്‍ പ്രതിമാസ ചെലവ് ഏകദേശം 12,000 കോടി രൂപ വരും. എന്നാല്‍ വരുമാനമാര്‍ഗങ്ങളെല്ലാം നിലച്ചു.

എക്‌സൈസ് നികുതി വരുമാനം ഇല്ലാതായി. ടൂറിസം മേഖല തകര്‍ന്നു. സംസ്ഥാനത്തിന്റെ വരുമാനം നാലിലൊന്നായി കുറഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ വായ്പയെടുക്കലാണ് സംസ്ഥാന സര്‍ക്കാരിനുള്ള മുന്നിലുള്ള വഴി. മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബോണ്ടിറക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles