Sunday, May 19, 2024
spot_img

ആളില്ല, ചാർജ് വർധനയുമില്ല;സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നു

കൊച്ചി:ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസ് നിര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സർവീസ് നടത്തിയ പല പ്രൈവറ്റ് ബസുകളും ഇന്ന് ഓടുന്നില്ല. ചാർജ് വർദ്ധനവ് പിൻവലിച്ച സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞാണ് പിന്മാറ്റം.

ആളുകളില്ലാത്തതും ടിക്കറ്റ് ചാര്‍ജ് കുറച്ചതും പ്രതിസന്ധി സൃഷ്ടിച്ചെന്ന് ബസ് ഉടമകള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിക്കുന്നില്ലെന്നും ബസ് ഉടമകള്‍ പറയുന്നു.

സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു സീറ്റില്‍ ഒരാളെ മാത്രമേ ഇരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ആ സമയത്ത് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൌണ്‍ ഇളവുകളുടെ ഭാഗമായി എല്ലാ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെയാണ് ബസ് ചാര്‍ജ് കുറച്ചത്.

നിരക്ക് വര്‍ധവ് വേണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ പഠിച്ച് വരികയാണെന്നും സര്‍ക്കാര്‍ പിന്നീട് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles