Sunday, May 5, 2024
spot_img

കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ സൈന്യം കൊന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ കൊന്നു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചത്. പുല്‍വാമയിലെ കങ്കന്‍ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.

Related Articles

Latest Articles