ദില്ലി : ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയെ കോവിഡ് 19 വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പദ് വ്യവസ്ഥയെ കോവിഡ് 19 വൈറസില്‍ നിന്ന് രക്ഷിക്കുന്നതിന് ആര്.ബി.ഐയുടെ നടപടി സഹായിക്കും. വായ്പ പലിശ നിരക്കുകള്‍ കുറച്ചത് കോവിഡിൻ്റെ ആഘാതം സമ്പദ് വ്യവസ്ഥയില്‍ ലഘൂകരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാനുള്ള അവസരമൊരുക്കും.
മധ്യവര്‍ഗത്തിനും വ്യാപാരികള്‍ക്കും തീരുമാനം ഗുണകരമാവുമെന്നും മോദി ട്വീറ്റ് ചെയ്തു. ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിൻ്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് മോദിയുടെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്.