Saturday, May 18, 2024
spot_img

ഇനി കൊറോണയെ തടയാൻ അവൻ വരുന്നു

ജയ്പൂര്‍: സമ്പര്‍ക്കത്തിലുടെ പകരുന്ന കോവിഡ് 19നെ ചൈനക്കാർ അതിജീവിച്ചത് വെര്‍ച്യുല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ്, റോബോട്ടിക്സ് എന്നീ ശാസ്ത്ര- സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്.
മരുന്നുകള്‍ കൊടുക്കാനും രോഗിയുടെ താപനില നോക്കാനുമൊക്കെ വുഹാനില്‍ അടക്കം ചൈന വ്യാപകമായി റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.

രോഗവ്യാപനം ഒരുപരിധിവരെ തടഞ്ഞത് ഇതിലൂടെയാണ്.

ഇപ്പോള്‍ ഈ പരീക്ഷണം ഇന്ത്യയിലും എത്തിയിരിക്കയാണ്.രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ പരീക്ഷിക്കാൻ തീരുമാനിച്ചു. .

ജയ്പൂരിലെ സവായ് മാന്‍സിങ് ആശുപത്രിയിലാണ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും നല്‍കാന്‍ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്.

Related Articles

Latest Articles