Friday, May 17, 2024
spot_img

ഇന്ത്യയിലെ ഒ .ടി .ടി. പ്ലാറ്ഫോമുകകൾക്ക് സെൻസർഷിപ്പ് ആവശ്യം; ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി

ദില്ലി: നെറ്ഫ്ലിക്സ്സ് ,ആമസോൺ പ്രൈം,ഹോട്ട് സ്റ്റാർ,സീ 5 ,തുടങ്ങിയ ഇന്ത്യയിലെ മുന്തിയ സിനിമ റിലീസിംഗ് പ്ലാറ്റുഫോമുകൾക്കാണ് ഇന്ത്യ ഗവണ്മെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സെൻസർഷിപ്പ് വേണം എന്ന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.നടപടി ഉടൻ പ്രാബല്യത്തിൽ വരും.ഒ.ടി.ടി പ്ലാറ്റഫോമിൽ സെൻസർഷിപ്പ് അവകാശം നേടിയാൽ മാത്രമേ ഇനി മുതൽ സിനിമകൾ ഏതൊരു ഓൺലൈൻ പ്ലാറ്റ് ഫോമിലും ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ കഴിയു.

ഇപ്പോൾ ഇന്ത്യയിൽ ഒ.ടി.ടി. ചാനലുകൾ പൂർണ്ണമായും ഇന്ത്യ ഗവണ്മെന്റ് ഓഫ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ കിഴിൽ ആണ്.ഇനിമുതൽ ഒ.ടി ടി. റിലീസിനു എത്തുന്ന സിനിമകളുടെ കണ്ടെന്റ് പൂർണമായും സെൻസർ ചെയ്ത ശേഷം മാത്രമേ സിനിമൾക്ക് ഒ.ടി .ടി .റിലീസ് അവകാശം നൽകു എന്ന് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അമിത് ഖാരെ, അറിയിച്ചു.സെൻസർഷിപ്പ്‌ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ ഔദ്യോഗികമായി പുറത്തു വിടും .ഇന്ത്യയിൽ ഒ.ടി.ടി. ചാനലുകൾക്ക് കൂടുതൽ ഔദ്യോഗിക നിയന്ത്രണങ്ങൾ കൊണ്ടുവരും.കൂടുതലും സെൻസർഷിപ്പിലും സബ്സ്ക്രൈബേർസിന്റെ നിരക്കുകൾ മുതലായവ പരിശോധിക്കും.

ടെലികോം മീഡിയ എന്റർടൈൻമെന്റ് ചാനലുകൾ നടപ്പിലാക്കി വരുന്ന റവന്യൂ സിസ്റ്റം തന്നെ ഒ.ടി ടി സംബന്ധിച്ചു നടപ്പിലാക്കാനും തീരുമാനം ഉണ്ട് . ഇനി ഓൺലൈൻ സിനിമകൾ വരുന്ന കൂടുതൽ സെൻസർഷിപ്പും മറ്റു കണ്ടെന്റും പരിശോധിച്ച ശേഷം ആകും റിലീസ് അവകാശം നൽകുക

Related Articles

Latest Articles