ദില്ലി : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. 24 മണിക്കൂറിനിടെ 3967 പേര്‍ക്കാണ് ഇതുവരേം രോഗം സ്ഥിരീകരിച്ചത്. നൂറുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ മരണം 2649 ആയി. 51,401 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 27,920 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്.കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗുജറാത്തിനെ മറികടന്ന് തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 1602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 27,524ആയി. 24 മണിക്കൂറിനിടെ 44 പേര്‍ കൂടി മരിച്ചു.തമിഴ്നാട്ടിൽ 9647 പേരാണ് ഇവിടെ രോഗബാധിതര്‍. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 9591 ആണ്.
ദില്ലിയില്‍ 8470പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകളില്ല എന്നത് ആശ്വാസം നല്‍കുന്നു.
ആന്‍ഡമാന്‍ നികോബര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ചണ്ഡിഗഢ്, ദാദ്ര, നാഗര്‍ ഹാവേലി, ഗോവ, ചത്തീസ്ഗഢ്, ഗുജറാത്ത്, ത്സാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറം, പുതുച്ചേരി, തെലങ്കാന, ദാമന്‍ ആന്‍റ് ദിയു, സിക്കിം, നാഗലാന്‍ഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.

