Sunday, May 19, 2024
spot_img

ഇന്ത്യയുടെ നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച വിദേശികളായ തബ്ലീഗുകാര്‍ ഊരാക്കുടുക്കിലേക്ക്; ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു…

ദില്ലി: നിസാമുദ്ദീനിലെ വിവാദമായ തബ്ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്ത 536 വിദേശികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. സാകേത് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ 536 പേര്‍.

വിസാ ചട്ടലംഘനം, പകര്‍ച്ച വ്യാധി നിരോധനനിയമ ലംഘനം, നിരോധനാജ്ഞ ലംഘനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ ലാഘവത്തോടെ പെരുമാറിയെന്നും അതു വഴി ജനങ്ങളുടെ ജീവന് ഹാനികരമായ പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് ഹേതുവായെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതിനാല്‍ ഇവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 269 ആം വകുപ്പു പ്രകാരം ശിക്ഷാര്‍ഹരാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

പ്രതികള്‍ ക്വാറന്റീന്‍ ലംഘനം നടത്തിയെന്നും അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 271 വകുപ്പ് പ്രകാരമുള്ള ശിക്ഷയും ഇവര്‍ക്ക് നല്‍കണമെന്നും ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

Related Articles

Latest Articles