Friday, May 17, 2024
spot_img

ബെവ്ക്യൂ ആപ്പില്‍ അഴിമതി: പ്രതിപക്ഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിനല്‍കി

തിരുവനന്തപുരം: മദ്യവില്‍പനശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് നിര്‍മ്മാണത്തിന് കരാറൊപ്പിട്ടതില്‍ പക്ഷപാതമുണ്ടെന്ന് നേരത്തെ തന്നെ ചെന്നിത്തല ആരോപിച്ചിരു്‌നു.

ബെവ്‌കോ ആപ്പ് നിര്‍മ്മാണത്തിനുള്ള കമ്പനിയെ ഏല്‍പിച്ചത് അഴിമതിയും സ്വജനപക്ഷപാതപരവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. ബെവ്‌കോ ആപ്പ് നിര്‍മ്മാണം മറയാക്കി നടന്ന അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇന്നലെ പുറത്തിറങ്ങിയ ആപ്പിനെതിരെ വ്യാപകമായി പരാതികള്‍ ഉയരുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് പരാതിയുമായി വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്. 35 ലക്ഷം പേര്‍ക്ക് വരെ ഒരേസമയം ആപ്പ് ഉപയോഗിക്കാം എന്നായിരുന്നു ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡിന്റെ അവകാശവാദം.

Related Articles

Latest Articles