Monday, May 20, 2024
spot_img

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം നടന്നത്.
കരിങ്കൊടിയുമായി പ്രതിഷേധിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചാലിശേരിയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഒരുപാട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാലിശ്ശേരി പോലീസ് രാവിലെ ആറ് മണിക്ക് ഇയാളുടെ വീട്ടിൽ നിന്നാണ് ഷാനിബിനെ കൂട്ടികൊണ്ട് പോയത്. 151 സിആർപിസി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് പോലീസിന്റെ  വിശദീകരണം.

Related Articles

Latest Articles