ില്ലി: കൊറോണ വൈറസ് വ്യാപനം പുതിയ പാഠവും സന്ദേശവുമാണ് രാജ്യത്തിന് നല്‍കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഈ മഹാവ്യാധിക്കുമുന്‍പില്‍ കീഴടങ്ങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഗ്രാമങ്ങള്‍ സധൈര്യത്തോടെ ഈ മഹാമാരിക്കെതിരെ പൊരുതണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ നല്‍കുന്നത് സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇ-ഗ്രാം സ്വരാജ് അപ്പും പോര്‍ട്ടലും അദ്ദേഹം പുറത്തിറക്കി. ഇവ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഡിജിറ്റലാക്കും. ഒന്നേകാല്‍ ലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ് ബ്രാന്‍ഡ് എത്തിക്കാന്‍ സാധിച്ചു. അതുകൊണ്ടാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി എല്ലാവരോടും സംവദിക്കാനാകുന്നതെന്നും പ്രധാനമന്ത്രി ഉദാഹരണത്തിലൂടെ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തുകള്‍, ജില്ലകള്‍, സംസ്ഥാനങ്ങള്‍ എല്ലാം സ്വയം പര്യാപ്തമാകണം. അങ്ങനെ മാത്രമേ രാജ്യത്തിനും സ്വയം പര്യാപ്തമാകാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

