Friday, May 17, 2024
spot_img

‘ബർത്ത്ഡേ ഇൻ ഔർ സ്റ്റൈൽ’; സച്ചിന് സ്വീറ്റ് 47

സച്ചിന് ഇന്ന് പിറന്നാൾ. ക്രിക്കറ്റിലെ അത്ഭുത പ്രതിഭ, സെഞ്ച്വറികളുടെ രാജാവ്, മാസ്റ്റര്‍ബ്ലാസ്റ്റര്‍. വ്യക്തിത്വത്തിന്‍റെയും പ്രതിഭയുടെയും മികവിന്‍റെയും കാര്യത്തില്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് സമാനതകളില്ല.

പതിനൊന്നാം വയസില്‍ മുംബൈയിലെ ശരദാമഠം സ്കൂളില്‍ ചേര്‍ന്ന സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ ഗുരു ശരദാമഠം സ്കൂളിലെ ക്രിക്കറ്റ് പരിശീലകനായ രമാകാന്ത് അച്ച്‌രേക്കറാണ്.

പാകിസ്ഥാനെതിരെ പതിനാറാം വയസില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ ക്രിക്കറ്റിലെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്.

2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

Related Articles

Latest Articles