Tuesday, October 6, 2026

ഇവന്മാർക്ക് ഇറച്ചി മുട്ട, കള്ള്, കൂടെ പാൻപരാഗും വേണമത്രേ

കോട്ടയം: ചങ്ങനാശേരി പായിപ്പാട്ട് 103 ക്യാമ്പുകളിലായി കഴിയുന്ന 4086 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ പാല്‍ വീതം നല്‍കി. ഇന്ന് ഒരു കവര്‍ വീതം തൈര് വിതരണം ചെയ്യും. അരി,സവാള, ഉള്ളി,പരിപ്പ്, പയർ തുടങ്ങിയവ വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും അവര്‍ കോഴിയിറച്ചി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പാന്‍പരാഗും ആവശ്യപ്പെട്ടു. അതിന് ചില തൊഴിലാളികളെ പൊലീസ് വിരട്ടി. ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികള്‍. അവര്‍ ക്യാമ്പുകള്‍ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ 29നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികള്‍ കര്‍ഫ്യു ലംഘിച്ച്‌ തെരുവിലിറങ്ങിയത്.പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്പുകളിലെത്തിച്ചത്. അന്നു മുതല്‍ വന്‍ പൊലീസ് അവിടെ ക്യാമ്പു ചെയ്യുന്നുണ്ട്.

Related Articles

Latest Articles