ദില്ലി : ഫൗണ്ടേഷന്സ് ഫോര് മീഡിയ പ്രഫഷനല്സ് 4ജി ഇന്റര്നെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജിയില് ജമ്മു-കശ്മീര് ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ എന്.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തെ തുടര്ന്ന് രാജ്യത്ത് ലോക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് ഇന്റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാര് ആവശ്യപ്പെട്ടു.
വിദ്യാര്ഥികള്ക്ക് ഒാണ്ലൈന് ക്ലാസുകള് നടക്കണമെങ്കില് മികച്ച ഇന്റര്നെറ്റ് സൗകര്യവും സാങ്കേതികവിദ്യയും ആവശ്യമാണെന്നും ഹർജിയില് ചൂണ്ടിക്കാട്ടുന്നു. ആര്ട്ടികള് 370 റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനും പിന്നാലെയാണ് ജമ്മു-കശ്മീരില് ഇന്റര്നെറ്റ് സേവനം റദ്ദാക്കിയത്. പിന്നീട്, 2ജി ഇന്റര്നെറ്റ്, ബ്രോഡ്ബാന്ഡ് സൗകര്യങ്ങള് പുനഃസ്ഥാപിച്ചു. എന്നാല്, 4ജി സൗകര്യം റദ്ദാക്കിയത് തുടരുകയാണ്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…