Sunday, October 18, 2026

ഈസ്റ്റര്‍ ഞായറാഴ്ചയും വിഷുദിനത്തിലും സംസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നു ഡിജിപി

തിരുവനന്തപുരം: ഈസ്റ്റര്‍ ഞായറാഴ്ചയും വിഷുദിനത്തിലും സംസ്ഥാനത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി നിര്‍ദ്ദേശം നല്‍കി.

അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് അനുവദിക്കില്ല . ജനങ്ങള്‍ വീടുകളില്‍ത്തന്നെ തുടരുകയെന്ന ആശയം ശക്തമായി പ്രചരിപ്പിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണി മുഖേനെയും പ്രചാരണം നടത്തണമെന്നും ജില്ലാ പൊലീസ് മേധാവിമാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു .

Related Articles

Latest Articles