ബോളിവുഡിലെ ഇതിഹാസ താരം ഋഷി കപൂറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ജിത്തു ജോസഫ്. ഋഷി കപൂറിന്‍റെ അവസാന ചിത്രം ദി ബോഡി സംവിധാനം ചെയ്തത് ജിത്തു ആയിരുന്നു. തികഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹമെന്ന് സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ജിത്തു ജോസഫ് ഫേസ്ബുക് പോസ്റ്റ്:
ഞാന്‍ സംവിധാനം ചെയ്ത ” ദി ബോഡി” എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നാല്‍പത് ദിവസത്തെ ഷൂട്ടിംഗ് സമയം ആയിരുന്നു അദ്ദേഹം അനുവദിച്ചിരുന്നത്.
ഈ ദിവസങ്ങള്‍ ഒരായുസിന്റെ സൗഹ്യദം അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ചു. തികഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ നിന്ന് ഒരാള്‍ നഷ്ട്ടപ്പെട്ട അവസ്ഥയാണ് എനിക്ക് അനുഭവപ്പെടുന്നത്.
നാല്‍പത് ദിവസം അദ്ദേഹം നല്‍കിയ സ്നേഹം ഞാന്‍ ഒരു പാട് അനുഭവിച്ചു. അപ്പോള്‍ വര്‍ഷങ്ങള്‍ അദ്ദേഹവുമായി ബന്ധമുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ .
തികഞ്ഞ മനുഷ്യ സ്നേഹിയാണ് നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായി ഒരു പാട് വേദനയുണ്ട്’ .” അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം ” .

