Friday, April 26, 2024
spot_img

സർക്കാർ അയഞ്ഞു എൻഡോസൾഫാൻ സമരം വിജയത്തിലേക്ക്. നിരാഹാര സമരം അവസാനിപ്പിക്കാനും ധാരണ

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദുരിതബാധിതരുടെ സമരം വിജയിച്ചു. സമരസിമിതിയു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ ച​ര്‍​ച്ചയില്‍ സമരാനുകൂലികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​വ​ന്ന നിരാഹാരസ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​മ​രസ​മി​തി തീ​രു​മാ​നി​ച്ചു.

ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നും ചര്‍ച്ചയില്‍ ധാ​ര​ണ​യാ​യി. 2017ല്‍ ​ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലെ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഉ​ട​ന്‍ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​നാ​ണ് ധാ​ര​ണ. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം പ്ര​ത്യേ​ക സ​മി​തി പ​രി​ഗ​ണി​ക്കും. ക​ള​ക്ട​ര്‍ അ​ട​ങ്ങു​ന്ന സ​മി​തി​യാ​യി​രി​ക്കും ഇ​ത് പ​രി​ഗ​ണി​ക്കു​ക. ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ വീ​ണ്ടും മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്താ​നും ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദുരന്തബാധിതരുടെ സമരം തുടങ്ങി അഞ്ചാം ദിവസമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ആവശ്യം.

Related Articles

Latest Articles