Monday, May 20, 2024
spot_img

എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി

കൊച്ചി : കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ നീട്ടി. ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചനിരോധനാജ്ഞ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയത്.

നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്ത് സംഘം ചേരുന്നതും കൂട്ടം കൂടുന്നതും നിരോധിച്ചു. ലോക്ക്ഡൗണ്‍ രാജ്യത്ത് മൂന്നാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ കൊച്ചി മെട്രോ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിരുന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സമയക്രമം ബാധകമല്ലെങ്കിലും, പലചരക്ക് കടകളും മറ്റ് അവശ്യസ്ഥാപനങ്ങളും രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ .

Related Articles

Latest Articles