തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക്. കണ്ണൂര്‍ ജില്ലയിലാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും കണ്ണൂരിലേക്കെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത് . കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഏഴ് പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. ഇതില്‍ കാസര്‍ഗോഡ് ജില്ലയിലെ നാല് പേരും ഉള്‍പ്പെടുന്നു. അതേസമയം ലോക്ക്ഡൗണ്‍ സംബന്ധിച്ച് ഇളവുകളുടെ കാര്യത്തില്‍ നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 97,464 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

