തിരുവനന്തപുരം: പിഎസ്സി വാഹനം കസ്റ്റഡിയിലെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് വാഹനം വിട്ടു നല്‍കാത്തതിനാലാണ് നടപടി. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് ഉത്തരവിട്ടത്.
ജില്ലയില്‍ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വാഹനം വിട്ടു നല്കാന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പിഎസ്സി വാഹനം റിപ്പോര്‍ട്ട് ചെയ്തില്ല. തുടര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുക്കല്‍ ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിവിധ വകുപ്പുകളുടെ വാഹനം വിട്ടുനല്‍കണമെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

