Tuesday, April 30, 2024
spot_img

ഐഎസ് ഭീകരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് പ്രവര്‍ത്തകന്‍

ഐഎസ് പ്രവര്‍ത്തകന്‍ ദില്ലിയില്‍ അറസ്റ്റിലായി. കഴിഞ്ഞ രാത്രി പോലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ അബു യൂസഫ് എന്നയാളെ പിടികൂടിയത്. തുടര്‍ന്നുളള ചോദ്യം ചെയ്യലില്‍ ഇയാള്‍ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കളും ഒരു തോക്കും ഉണ്ടായിരുന്നതായി ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദര്‍ശിച്ചിരുന്നുവെന്നും ഇവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നുമാണ് പോലീസിന്റെ നിഗമനം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

അബു യൂസഫിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍എസ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

അതേസമയം ഐഎസുമായി ബന്ധമുള്ളതിന്റെ പേരില്‍ ഒരു ഡോക്ടര്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഐഎസ് പ്രവര്‍ത്തകന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

Related Articles

Latest Articles