Saturday, May 18, 2024
spot_img

ബാലഭാസ്‌ക്കറിന്റെ മരണം ; കേസ് ഊർജ്ജിതമാക്കി സിബിഐ; പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജരും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. . ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വർണ്ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സി.ബി.ഐ ഇപ്പോൾ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സി.ബി.ഐ സംഘം രേഖപ്പെടുത്തിയിരുന്നു.

മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിൻ്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജ്ജുനെ മറയാക്കി സ്വർണ്ണക്കടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

Related Articles

Latest Articles