കോവിഡ് പ്രതിരോധത്തിന് സംഗീത- നൃത്ത രൂപത്തില്‍ ആദരമര്‍പ്പിക്കുകയാണ് പ്രശസ്ത നര്‍ത്തകി പാരിസ് ലക്ഷ്മി. ‘ഓടിപ്പോയിട് കൊറോണാവേ’ എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തെയാണ് നൃത്തത്തിലൂടെ പാരിസ് ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത് .
പടികടന്നെത്തുന്ന കൊറോണ വൈറസിനെ പ്രതിരോധ മാര്‍ഗത്തിലൂടെ പുറത്താക്കുകയാണ് നായിക. ശരീരത്തിലേക്ക് കടക്കാന്‍ പാറ്റാതെ നിരാശയായി ഇറങ്ങിപ്പോകുന്ന വൈറസിനെ നൃത്തത്തിലൂടെ പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്നു. പ്രതിരോധത്തിന്റെ നാളുകള്‍ക്കപ്പുറം പ്രതീക്ഷയുടെ നല്ല പുലരിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് നൃത്താവിഷ്‌കാരം അവസാനിക്കുന്നത്.

