Friday, October 30, 2026

ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുന്നു; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ദില്ലി: ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ പോലും ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് മന്‍ കി ബാത്തിനിടെ പ്രധാനമന്ത്രി എല്ലാവര്‍ക്കും ഓണാശംസകളും നേര്‍ന്നു. ഇത് ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്കബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles