Sunday, May 19, 2024
spot_img

ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് റിമാന്‍ഡ് പ്രതികള്‍ ചാടിപ്പോയി

കണ്ണൂര്‍: കൊവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ തടവ് ചാടി. പോക്‌സോ കേസില്‍ പ്രതിയായ മണിക്കുട്ടന്‍, കവര്‍ച്ചക്കേസില്‍ പ്രതിയായ റംസാന്‍ എന്നിവരാണ് തടവ് ചാടിയത്. തോട്ടട ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലിലായിരുന്നു ഇവരെ നിരീക്ഷണത്തിലാക്കിയത്.

ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ആനാട് സ്വദേശിയായ യുവാവ് രക്ഷപ്പെട്ടത്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവച്ചു. ആശുപത്രിക്ക് ഉണ്ടായ വീഴ്ചയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ റിപ്പോര്‍ട്ട് തേടി.

മെയ് 29നാണ് യുവാവിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയില്‍ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്.

ആശുപത്രിയില്‍ നിന്ന് നല്‍കിയ വസ്ത്രമാണ് ഇയാള് ധരിച്ചിരുന്നത്. കെഎസ്ആര്‍ടിസി ബസില്‍ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles