ദില്ലി : ഇറ്റലിയിലെ റോമില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങിയത്.
ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് .
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശനിയാഴ്ച വൈകുന്നേരമാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ ക്രൂ അംഗങ്ങള്‍ക്ക് സുരക്ഷക്കായി ഹസ്മാറ്റ് സ്യൂട്ട് നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

