Thursday, May 16, 2024
spot_img

കത്ത് വിവാദത്തിൽ കത്തി കേരളം, മേയറൂട്ടി സേഫ്, അനിൽ പ്പെട്ടു… | Mayor

കേരളം ഇപ്പോൾ കത്ത് വിവാദത്തിൽ കത്തി നിൽക്കുകയാണ്. മേയറൂട്ടിയും ഡി.ആർ അനിലുമൊക്കെ ഊരാക്കുടുക്കിലാണ് പെട്ടിരിക്കുന്നത്. വിവാദങ്ങൾ കത്തിനിൽക്കേ നഗരസഭാ കൗൺസിലർ ഡി.ആർ അനിൽ 2-ാമത്തെ വിവാദ കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ന്യായീകരിക്കാൻ അദ്ദേഹം മറന്നിട്ടില്ല.

എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രത്തിലേക്ക് താൽകാലിക നിയമനത്തിനായി കുടുംബശ്രീ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് താൻ എഴുതിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരമൊരു കത്ത് നൽകുന്നത് ശരിയല്ലെന്ന് തോന്നിയതായും അതിനാൽ ജില്ലാ സെക്രട്ടറിക്ക് ആ കത്ത് നൽകിയിട്ടില്ലെന്നും അനിൽ പറഞ്ഞു. നിയമപരമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ആശുപത്രിയിലേക്ക് നിയമനം നടത്തുകയെന്നും ഡി.ആർ അനിൽ അറിയിച്ചു.

കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാനാണ് കത്ത് തയ്യാറാക്കിയത്. പക്ഷെ. ശരിയല്ലെന്ന് തോന്നിയതിനാൽ കത്ത് കൈമാറിയില്ല. എന്നിട്ടും കത്ത് എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ല.

അതേസമയം തിരുവനന്തപുരം നഗരസഭയിൽ മേയർക്കെതിരെ ഇന്നും പ്രതിഷേധം ഉയരുകയാണ്. കോർപ്പറേഷൻ വളപ്പിനുള്ളിൽ ബിജെപി പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. ഇവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. മേയറുടെ പേരിൽ പുറത്തുവന്ന വിവാദ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. ആര്യാ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും രാജിവെക്കണമെന്നുമാണ് ആവശ്യം.

നഗരസഭയിൽ നിന്ന് കത്ത് പുറത്ത് വന്നതോടെ സിപിഎമ്മിന്റെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നികുതിപ്പണം കൊള്ളയടിക്കുന്ന രീതിയുമാണ് പുറത്തുവന്നത്. കത്ത് വ്യാജമാണെന്ന് മേയറും കൂട്ടരും പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ, വ്യാജമാണോ അല്ലയോ എന്ന് പറയാനാവില്ലെന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. എല്ലായിടത്തും സി പി എം പ്രവർത്തകരായാൽ മാത്രം ജോലി എന്നതാണ് പിണറായി സർക്കാരിന്റെ നയം.

നഗരസഭയും അങ്ങനെ തന്നെയാണെന്നുള്ളതിന്റെ മികച്ച തെളിവാണ് പുറത്തായതും. കേരളത്തിലെ ലക്ഷോപലക്ഷം തൊഴിലന്വേഷകർ കേരളത്തിൽ ഉടനീളം ജോലിയന്വേഷിച്ച് നടക്കുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് psc എഴുതി കാത്തിരിക്കുകയാണ്. എന്നാൽ പിണറായിയും കൂട്ടരും സർക്കാർ സർവീസുകളിലെല്ലാം സ്വന്തം പാർട്ടിക്കാരെയും ബന്ധുക്കളെയും കൊണ്ട് നിറക്കുകയാണ്. സാധാരണക്കാരെ പോലുള്ളവരെ നോക്കുകുത്തികളാക്കുന്ന സർക്കാരിന്റെ ഈ നെറികേടിനെതിരെ, ഇനിയെങ്കിലും കണ്ണുതുറന്നേ മതിയാകൂ. പ്രതികരിച്ചേ മതിയാകൂ…

Related Articles

Latest Articles