Wednesday, May 1, 2024
spot_img

സംഘർഷ ഭരിതമായി തലസ്ഥാന ന​ഗരി; കത്ത് നിയമന വിവാദത്തിൽ കത്തി തിരുവനന്തപുരം കോർപ്പറേഷൻ,ഡി ആർ അനിലിന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച്,പ്രതിഷേധ മാർച്ചിന് നേരെ ജല പീരങ്കിയും കണ്ണീർവാതകവും പ്രയോ​ഗിച്ച് പോലീസ്

തിരുവനന്തപുരം: കത്ത് നിയമന വിവാദവുമായി ബന്ധപ്പെട്ട് കോ‍ർപ്പറേഷനിൽ വ്യാപക പ്രതിഷേധം.നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.ബിജെപി കൗൺസിലർമാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ന​ഗരസഭയിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെയും മാർച്ച് നടക്കുകയാണ്.

പോലീസും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജല പീരങ്കിയും കണ്ണീർവാതകും പോലീസ് പ്രയോ​ഗിച്ചു. ന​ഗരസഭയിൽ മണിക്കൂറുകളായി സംഘർഷം തുടരുന്നു. ഇതിന് പിന്നാലെ സിപിഎം കൗൺസിലർമാർ കയ്യേറ്റവുമായി രം​ഗത്തു വന്നു. സിപിഎം കൗൺസിലർമാരുടെ അക്രമണത്തിൽ ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റു. ജനങ്ങൾക്ക് കോർപ്പറേഷനിലേയ്‌ക്ക് കടന്നു വരാനുള്ള ​ഗ്രില്ലാണ് സിപിഎം കൗൺസിലർമാർ പൂട്ടിയിട്ടത്. ശക്തമായ പ്രതിഷേധമാണ് മേയർക്കെതിരെ നടക്കുന്നത്. ഗ്രില്ലിന്റെ പൂട്ട് പൊളിക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തി.

മേയറുടെ രാജി ആവശ്യപ്പെട്ടാണ് ബിജെപി-കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ സജീവമാണ്.ബിജെപിയും കോൺ​ഗ്രസും മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ എത്തി നിവേദനം നൽകും

Related Articles

Latest Articles