കാനഡ: കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയില് ഉണ്ടായ വെടിവയ്പില് പതിനാറ് പേര് കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥ ഉള്പ്പെടെയാണ് കൊല്ലപ്പെട്ടത്. 30 വര്ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പാണിത്.
ഹാലിഫാക്സ് നഗരത്തിന് 100 കിലോമീറ്റര് അകലെയുള്ള പോര്ട്ടാപിക്യുവില് ഞായറാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. അമ്പത്തൊന്നുകാരനായ ഗബ്രിയേല് വോട്മാന് എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല് കനേഡിയന് മൗണ്ടഡ് പൊലീസ് അറിയിച്ചു. പൊലീസ് വേഷത്തിലെത്തിയാണ് ഇയാള് ആക്രമണം നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തില് ഗബ്രിയേല് കൊല്ലപ്പെട്ടതായാണ് വിവരം.
പോര്ട്ടാപിക്യുവില് താത്ക്കാലികമായി താമസിച്ചുവരുന്നയാളാണ് അക്രമി. ഇയാള് പൊലീസുകാരനായി വേഷംമാറുകയും തന്റെ കാറിനെ പൊലീസ് വാഹനം പോലെ മാറ്റുകയും ചെയ്തിരുന്നതായി അധികൃതര് പറഞ്ഞു. ആക്രമണത്തില് നിരവധി വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചു.
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…