Sunday, May 19, 2024
spot_img

കുടിയന്മാർ സൂക്ഷിക്കുക തട്ടിപ്പുകാർ പിറകെയുണ്ട്

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ വെബ്‌സൈറ്റിന്റെ പേരില്‍ തട്ടിപ്പ്. ബിവറേജസ് കോര്‍പ്പറേഷന്റെ പേര് ചേര്‍ത്തു തന്നെയാണ് വ്യാജ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. കോര്‍പറേഷന്റെ ലോഗോയും ചേര്‍ത്തിട്ടുണ്ട്. ലോക്ക്ഡൗണില്‍ മദ്യം കിട്ടാതെ വലയുന്നവരെ ലക്ഷ്യമിട്ടാണ് നീക്കം.

ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ ബെവ്‌കോയില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാന്‍ഡ് മദ്യത്തിന്റെയും വില സഹിതം സൈറ്റില്‍ ഡിസ്‌പ്ലേ ഉണ്ട്. തട്ടിപ്പ് സംഘത്തെ കുറിച്ച്‌ എക്‌സെെസ് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലെെനില്‍ ഉപഭോക്‌താവിനു ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കുപ്പിക്ക് നേര്‍ക്ക് ക്ലിക് ചെയ്താല്‍ നേരെ വിലാസം നല്‍കാനുള്ള പേജിലേക്ക് പോകും. ഓണ്‍ലെെനായി തന്നെ പണം അടയ്‌ക്കാനുള്ള സൗകര്യവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓണ്‍ലെെനായി തന്നെ പണം അടച്ചാല്‍ ബുക്കിങ് പൂര്‍ത്തിയായെന്ന് കാണിച്ച്‌ മെയിലും എസ്‌എംഎസും വരും. ഇതൊക്കെ കാണുമ്പോൾ കുപ്പി ഇപ്പോള്‍ വീട്ടിലെത്തുമെന്ന് നമ്മള്‍ പ്രതീക്ഷിക്കും. എന്നാല്‍, അങ്ങനെയൊരു കുപ്പി എത്തില്ലെന്ന് മാത്രമല്ല നമ്മള്‍ അടച്ച പണം നഷ്‌ടമാകുകയും ചെയ്യും.

Related Articles

Latest Articles