Friday, May 17, 2024
spot_img

കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു: പ്രധാനമന്ത്രി

ദില്ലി : കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

 കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഓരോ പൗരനും ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. ആരും പട്ടിണി കിടക്കാൻ ഇടവരരുത്. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണ്. ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണുന്നു. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. കോവിഡ് മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. മറ്റു രോഗങ്ങൾക്കെതിരെ മുൻകരുതൽ വേണം.

ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങൾക്ക് 5 കിലോ അരിയോ ഗോതമ്പോ നൽകും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്കു തുണയാകും. 

Related Articles

Latest Articles