Monday, May 6, 2024
spot_img

കേരളം ശവപ്പറമ്പാകുന്നുവോ, കേരളാമോഡൽ തകർന്നടിഞ്ഞു, മുഖ്യന്റെ തള്ള് മാത്രം ബാക്കി..!! | COVID KERALA

കൊവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളാമോഡൽ. സഖാക്കളും സഖാക്കളുടെ പണം പറ്റുന്ന മീഡിയകളും വൻതോതിൽ പിആർ വർക്ക് നടത്തി പ്രചരിപ്പിച്ച കള്ളം ഒന്നടങ്കം തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ കേരളാ മോഡലിനെ പുകഴ്ത്തുന്നു എന്നും ടീച്ചറമ്മ ഉറങ്ങാറില്ലെന്നും തള്ളിമറിച്ച് വിട്ടത് ഈ കേരളസമൂഹം മറന്നിട്ടില്ല. ഒടുവിലിപ്പോൾ എന്താണ് സ്ഥിതി. എല്ലാ കള്ളങ്ങളും തകർന്നടിഞ്ഞു. രാജ്യത്തെ കോവിഡ് രോഗികളുടെ നാലിലൊന്നും പുതുതായി രോഗം സ്ഥിതീകരിക്കുന്നവരുടെ മൂന്നിലൊന്നും എവിടെയാണെന്നറിയാമോ? നമ്മുടെ സ്വന്തം കേരളത്തിൽ. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അഞ്ചിരട്ടിയാണ് ഇവിടെ ഈ കേരളത്തിൽ. പ്രതിദിന മരണനിരക്കിലും ഒന്നാമതെത്തി കേരളം.

ലോകമാധ്യമങ്ങൾ വാഴ്ത്തിപ്പാടിയ കേരളമോഡലെന്നുള്ള തള്ളല്ലാതെ ആരോഗ്യവകുപ്പും സംസ്ഥാനസർക്കാരും നമുക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്?

ആ തള്ള് പോലും ഔദ്യോഗിക മരണക്കണക്കുകൾ പൂഴ്ത്തിവച്ച് ഒരു ഉളുപ്പുമില്ലാതെ നേടിയതാണെന്നോർക്കണം.

ഇപ്പോൾ സുപ്രീംകോടതിയുടെ ഇടപെടലിലൂടെ മരണനിരക്കുകൾ വീണ്ടും പുനപരിശോധിക്കുകയാണ്. യഥാർത്ഥ കണക്കുകൾ പുറത്തുവരുമ്പോൾ അത് നമ്മെ ഏറെ ഞെട്ടിക്കുന്നതായിരിക്കും എന്ന് ഉറപ്പാണ്. പതിമൂവായിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് തെളിഞ്ഞാൽ അത് പിണറായി സർക്കാരിന്റെ അധപതനം തന്നെയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

സ്വന്തം ജനത എരിഞ്ഞുതീർന്നാലും കോവിഡ് നാടു നശിപ്പിച്ചാലും തങ്ങൾക്ക് മുഖം മിനുക്കി ഞെളിഞ്ഞിരുന്നാൽ മതി എന്ന ഭരണകൂടത്തിന്റെ ദാർഷ്ട്യം കേരളത്തെ മരണക്കുഴിയിലേക്ക് തള്ളി വിടുന്നു എന്നതിൽ യാതൊരു തർക്കവുമില്ല.

പതിനായിരത്തിലധികം രോഗികളും നൂറിലേറെ മരണങ്ങളുമായി കേരളത്തിന്റെ ആരോഗ്യസംവിധാനം തകർന്ന് തരിപ്പണമാകുമ്പോഴും ഉത്തരേന്ത്യയിലെ ഗംഗാനദിയിൽ ഒഴുക്കി വിടുന്ന ഇല്ലാത്ത ശവശരീരങ്ങളെ ഓർത്താണ് ഇവിടെയുള്ള ചില കൂപമണ്ഡൂകങ്ങൾക്ക് വിഭ്രാന്തി. സ്വന്തം കുടുംബം തകർന്നെരിഞ്ഞാലും അയല്പക്കത്തേക്ക് നോക്കി തെറി വിളിച്ച് ആത്മനിർവൃതി അടയുന്ന മലയാളി പ്രബുദ്ധത.

ഇളവിന്റെ മാസങ്ങളടക്കം ലോക്ഡൗണിന്റെ ഒന്നരവർഷം കഴിയുമ്പോഴും കേരളത്തിന്റെ ടിപിആർ നിരക്ക് ഇതുവരെ പത്തിൽ താഴ്ന്നിട്ടില്ല. നിയന്ത്രണങ്ങൾ പാളിയെന്നും ഇളവുകൾ രോഗവ്യാപനത്തിന് കാരണമായെന്നും ആരോഗ്യരംഗത്തുള്ളവർ പോലും ഉച്ചത്തിൽ പറയുന്നുണ്ട്.

നേരത്തെ ഐഎംഎയടക്കം പറഞ്ഞിട്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ രണ്ടാഴ്ചയോളം വൈകി. അതുമാത്രമല്ല നിയമസഭാതിരഞ്ഞെടുപ്പ് വലിയൊരു ആഘോഷമാക്കി കോവിഡിനെ വളർത്താൻ അവസരമൊരുക്കിക്കൊടുത്തു.

കോവിഡിന്റെ തുടക്കത്തിൽ മഹാരാഷ്ട്രയും യുപിയും ഒക്കെ ശവപ്പറമ്പായി മാറുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവർ ഇപ്പോഴും ആ സംസ്ഥാനങ്ങളിലേക്കൊന്ന് നോക്കണം. അവിടെ എങ്ങനെയാണ് കോവിഡിനെ നിയന്ത്രണത്തിലാക്കിയതെന്ന് കണ്ട് പഠിക്കണം.

തകർന്നടിഞ്ഞ കേരളമോഡലിനെ ഇപ്പോഴും വാഴ്ത്തിപ്പാടാതെ യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുക. ഇനിയും കേരളത്തെ ഒരു ശവപ്പറമ്പാക്കി മാറ്റാൻ അനുവദിക്കരുത്..!!

Related Articles

Latest Articles