തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അറിയിച്ചു . കണ്ണൂരില്‍ പത്തും , കാസര്‍കോട് മൂന്നും പാലക്കാട് നാലും മലപ്പുറം കൊല്ലം ഒന്ന് വീതം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നുപേരും വിദേശത്തുനിന്നെത്തിയവരാണ്. പാലക്കാട് മലപ്പുറം കൊല്ലം എന്നിവിടങ്ങളിലെ ഓരോരുത്തരും തമിഴ്നാട്ടില്‍ നിന്നും വന്നവരും ആണ്, ഇത് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു . പുതിയ കണക്കുകള്‍ പ്രകാരം കണ്ണൂരിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.കണ്ണൂരില്‍ മാത്രം 104 പേര്‍ക്ക് വൈറസ് ബാധയുണ്ട്. കൂടാതെ സമ്പര്‍ക്കം മൂലം ഒരു വീട്ടില്‍ പത്തു പേര്‍ക്ക് രോഗം വന്നു. സ്ഥിതി കൂടുതല്‍ ഗൗരവമായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം എന്നത് പ്രവചനാതീതമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

