തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 11 ന് സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കാമെന്ന തീരുമാനത്തിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. ലോക്ക്ഡൗണിന് ശേഷം സാഹചര്യം പരിശോധിച്ച് സര്‍വ്വകലാശാലകള്‍ക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു . എന്നാൽ പരീക്ഷ നടത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തിയ്യതി തീരുമാനിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു .
മാത്രമല്ല വിദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെ നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ തീരുമാനമാകാതെ പരീക്ഷ തിയ്യതി പറഞ്ഞതില്‍ വ്യാപകമായി പരാതികളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഈ ഉത്തരവ് തിരുത്തിയത്. അതേ സമയം, മുടങ്ങിയ എസ്‌എസ്‌എല്‍സി പരീക്ഷ മെയ് മൂന്നാം വാരം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ലോക്ക് ഡൗണിന് ശേഷം ഗള്‍ഫിലെയും ലക്ഷദ്വീപിലെയും സാഹചര്യം കൂടി കണക്കിലെടുത്ത് ഇതില്‍ അന്തിമ തീരുമാനം എടുക്കും.

