Tuesday, May 21, 2024
spot_img

കൊടുംഭീകരൻ പിടിയിൽ, ‘പ്രബുദ്ധ’ കേരളത്തിൽ നിന്നാണ് കെട്ടോ

പെരുമ്പാവൂര്‍: ബംഗളുരു സ്‌ഫോടനക്കേസിലെ പ്രതിയും, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ ഭീകര വിരുദ്ധ സേന പെരുമ്പാവൂരില്‍ നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലുവ തടിക്കക്കടവ്‌ സ്വദേശി കണ്ണാത്ത്‌ വീട്ടില്‍ ഷംസുവിന്റെ മകന്‍ ലിയാഖത്തി(33)നെയാണ്‌ ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ അഞ്ചരയോടെ അറസ്റ്റ് ചെയ്തത്.

എല്‍.ജെ.പി. നേതാവ്‌ കെ.എ. അനസിനെ കൊലപ്പെടുത്താന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഗുണ്ടകള്‍ക്കു വഴിയൊരുക്കിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.
അനസ്‌ താമസിക്കുന്ന വീട്ടില്‍ നിന്നു കുറച്ചുമാറിയാണ്‌ ഇയാള്‍ താമസിച്ചിരുന്നത്‌. പെരുമ്പാവൂര്‍ പള്ളിക്കവല മില്ലുംപടിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles