Tuesday, April 30, 2024
spot_img

ഇന്ത്യയിലെ കൊവിഡ് മരണം 718 ആയി

ദില്ലി: മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു.

മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ജയ്പൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകളില്‍ കേന്ദ്ര നിരീക്ഷക സംഘം നേരിട്ട് സന്ദര്‍ശനം നടത്തി. റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ കൊവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മമത സര്‍ക്കാര്‍ ആദ്യം കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തെങ്കിലും പിന്നീട് അയഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2624 ആയി ഉയര്‍ന്നു. മരണസംഖ്യ 112 ആയി. ബറോഡയില്‍ മൂന്ന് കരസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ മരണം ഇരുപ്പത്തിയെട്ടായി.

ഡല്‍ഹിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി തയാറാക്കാന്‍ ആറംഗ ഉന്നതസമിതി രൂപീകരിച്ചു. എല്‍എന്‍ജെപി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ 56 പേരെ നിരീക്ഷണത്തിലാക്കി.

Related Articles

Latest Articles