Monday, October 5, 2026

കൊറോണക്കാലത്ത് വാറ്റ് പൊടിപൊടിക്കുന്നു. നെട്ടോട്ടം ഓടി എക്സൈസും പോലീസും

കാക്കൂര്‍ :കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ഈ സമയത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വാറ്റ് തകൃതിയായി നടക്കുന്നു. അടുവാറക്കല്‍താഴം, നെല്യാത്ത്താഴം തുടങ്ങിയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അരീപ്രം ഭാഗത്ത് സൂക്ഷിച്ച 110 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.

കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സുഗുണന്റെ നേതൃത്വത്തില്‍ ആണ് അനേഷ്വണം നടത്തിയത്. പാലത്ത്, വ്യാജവാറ്റ് വര്‍ധിച്ചതിനാല്‍ കര്‍ശനപരിശോധനയാണ് എക്സൈസ് നടത്തുന്നത്.കഴിഞ്ഞ ദിവസങ്ങളിലും പല സ്ഥലങ്ങളിൽ സമാന സംഭവം ഉണ്ടായി.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും എക്സൈസും സംയുക്തമായും, അല്ലാതെയും വാറ്റ് കണ്ടിപിടിക്കാനുള്ള റയിഡ്കൾ നടത്തി വരുന്നു.

Related Articles

Latest Articles