മിലാന്‍ : കൊറോണവൈറസിനെതിരെ പോരാടുന്ന രാജ്യങ്ങളെ സഹായിക്കാനുള്ള ചൈനയുടെ തീരുമാനത്തില്‍ വന്‍ ചതി. ചൈന ഇറ്റലിയ്ക്ക് നൽകിയ മാസ്‌കുകളും മറ്റ് അടിയന്തര ഉപകരണങ്ങളും ഒന്നും ചൈന നിർമിച്ചതല്ല. തെളിവ് സഹിതമാണ് ഇത് പുറത്തുവന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ നല്‍കിയത് ആരുമറിയാതെ ഇറ്റലിക്ക് നല്‍കുകയായിരുന്നു. കൊറോണ വൈറസിനെതിരെ ഇറ്റലി പൊരുതുമ്പോഴാണ് ഈ വഞ്ചന ഉണ്ടായിരിക്കുന്നത്. അതേ സമയം യൂറോപ്പ് പോലും അറിയാതെയാണ് ചൈനയുടെ ഈ നീക്കങ്ങള്‍. ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ചൈനയെ ഒറ്റപ്പെടുത്തണമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് അന്താരാഷ്ട്ര തട്ടിപ്പുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.

