Sunday, October 4, 2026

കോട്ടയത്ത് സകല വിലക്കുകളും ലംഘിച്ച്, അന്യസംസ്ഥാന തൊഴിലാളികൾ

ചങ്ങനാശേരി: കോട്ടയം പായിപ്പാട് കവലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവില്‍ ഇറങ്ങിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ന് ഉച്ചയ്ക്ക് 11.30 മുതലാണ് ആളുകള്‍ സംഘടിച്ച് എത്താന്‍ തുടങ്ങിയത്. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍ ആളുകള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്തതിനേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി.

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബു സ്ഥലത്തെത്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷണം എത്തിക്കാനുള്ള നടപടികള്‍ തഹസില്‍ദാര്‍ ജിനു പുന്നൂസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.

പായിപ്പാട് പ്രദേശത്ത് 167 ക്യാപുകളിലായി എണ്ണായിരത്തോളം പേരാണ് താമസിക്കുന്നത്. ഇതില്‍ അയ്യായിരത്തോളം പേര്‍ നാടുകളിലേക്ക് മടങ്ങിയിരുന്നു. 3,500ലേറപ്പേരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവരാണ് പ്രകടനമായെത്തിയത്.

Related Articles

Latest Articles