Friday, May 17, 2024
spot_img

നിരീക്ഷണത്തിൽ നിന്ന് ഇറങ്ങിയോടിയ യുവാവ്, വൃദ്ധയെ കടിച്ചു കൊന്നു

ചെന്നൈ: ക്വാറന്റൈനില്‍ കഴിയവേ പരിഭ്രാന്തനായി ഇറങ്ങിയോടിയ യുവാവ് കടിച്ച്‌ മുറിവേല്‍പ്പിച്ച വയോധിക മരിച്ചു. 80കാരിയായ നച്ചിയമ്മാളാണ് മരിച്ചത്. ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തി സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദ്ദേശിച്ച യുവാവാണ് നഗ്നനായി ഇറങ്ങിയോടിയത്. ഇയാളുടെ പിതാവ് പിറകേ ഓടിയെത്തിയപ്പോഴേക്കും വീട്ടുമുറ്റത്ത് നിന്ന നച്ചിയമ്മാളിന്റെ കഴുത്തില്‍ കടിച്ചു. തുടര്‍ന്ന് ബന്ധുക്കളാണ് ഇയാളെ പിടിച്ച്‌മാറ്റിയത്. സാരമായ മുറിവേറ്റ ഇവരെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ ഇവര്‍ മരിച്ചു. യുവാവിനെ ബന്ധുക്കള്‍ പോലീസില്‍ ഏല്‍പ്പിച്ചു. ജക്കമനയകന്‍പട്ടി സ്വദേശിയാണ് യുവാവ്. യുവാവിന്റെ അറസ്റ്റ് രേപ്പെടുത്തി.

Related Articles

Latest Articles