Thursday, October 15, 2026

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേണ്ട; സുപ്രീംകോടതി

ദില്ലി : കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. ഇതോടെ കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന കേരള പി എസ് സി നിലപാടിന് സുപ്രീംകോടതിയുടെ അംഗീകാരം ആയി. പകരം നിയമന ഉത്തരവ് ലഭിച്ച്‌ ജോലിയില്‍ പ്രവേശിക്കാത്തവരുടെ ഒഴിവുകളില്‍ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.

2013 ലെ സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി വിധി വന്നത്. ലിസ്റ്റിലെ എന്‍ ജെ ഡി ഒഴിവുകള്‍ അതേ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം തള്ളി. ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Related Articles

Latest Articles