Monday, November 16, 2026

കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു ; കാസര്‍കോട് സ്വദേശികൾ ഇനി ഗൾഫ് കാണില്ല

കാസര്‍കോട്: കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച രണ്ട് കാസര്‍കോട് സ്വദേശികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . വിദേശത്തുനിന്നെത്തിയിട്ടും സ്വയം നിരീക്ഷണത്തില്‍ കഴിയാതെ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തില്‍ സമൂഹത്തില്‍ ഇടപഴകിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചത്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ചതു കാരണം രണ്ടുപേരിലൂടെ നിരവധി ആളുകള്‍ക്കാണ് രോഗം പടര്‍ന്നത് .

ഇവര്‍ക്ക് നിരവധി അഭ്യര്‍ഥനകള്‍ നല്‍കിയിരുന്നതാണെന്നും ഇനി നടപടികളിലേക്ക് കടക്കുകയാണെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. പാസ്‌പോര്‍ട്ടിന്റെ കാര്യങ്ങള്‍ ഉള്‍പ്പടെ അവര്‍ ഇനി ഗള്‍ഫ് കാണാത്ത സാഹചര്യമുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Related Articles

Latest Articles