Monday, May 6, 2024
spot_img

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ; ആവശ്യപ്പെടേണ്ടവരോട് ആവശ്യപ്പെടണം, പ്രവാസികളെ ദ്രോഹിക്കരുത് ; വി മുരളീധരൻ

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ; ആവശ്യപ്പെടേണ്ടവരോട് ആവശ്യപ്പെടണം, പ്രവാസികളെ ദ്രോഹിക്കരുത് ; വി മുരളീധരൻ

സംസ്ഥാനത്ത് വന്ദേ ഭാരത് മിഷനിലൂടെ എത്തുന്ന പ്രവാസികൾ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടു വരണമെന്നാവശ്യം സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ .കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തെത്തിക്കാവൂ എന്നത് ഇടത് സർക്കാർ വിമാനക്കമ്പനികളോടാണ് ആവശ്യപ്പെട്ടത് . അല്ലാതെ കേന്ദ്രത്തോടല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്രം ഇതുവരെ തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി –

നേരത്തെ ചാർട്ടർ ഫ്ലൈറ്റിൽ എത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരുന്നത് . എന്നാലിപ്പോൾ വന്ദേ ഭാരത് മിഷനിലൂടെ എത്തുന്നവരും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് . ഇതോടെ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ വന്ദേ ഭാരത് മിഷനിലൂടെ എത്താനിരിക്കുന്ന പ്രവാസികളുടെ വരവ് ഇല്ലാതായേക്കുമോ എന്ന ആശങ്ക ശക്തമായി ഉയരുകയാണ് .

Central Minister V Muraleedharan reacts on pravasi issue

Related Articles

Latest Articles