Tuesday, May 21, 2024
spot_img

കോവിഡ് മൂന്നു പുതിയ ലക്ഷണങ്ങൾ കൂടി ശ്രദ്ധിക്കാൻ മുന്നറിയിപ്പ്

2019 ഡിസംബര്‍ അവസാനം ചൈനയിൽ പ്രത്യക്ഷപ്പെട്ട കോവിഡ് 19 എന്ന മഹാമാരി ഇപ്പോൾ പൊട്ടിപൊറപ്പെട്ടിട്ട് ഇപ്പോൾ ഏകദേശം ആറ് മാസം പിന്നിടാറാകുന്നു. ദിനം പ്രതി ലോകമൊട്ടാകെ ദുരിതം വിതയ്ക്കുന്ന ഈ മഹാമാരിയ്ക്ക് പുതിയ മൂന്ന് ലക്ഷണങ്ങൾ കൂടി ഔദ്യോഗിക പട്ടികയിൽ ചേർത്തതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു . ഇതോടെ മഹാമാരിയുടെ ലക്ഷണങ്ങൾ 12 ആയി ഉയർന്നു. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത രോഗ ലക്ഷണങ്ങൾ.

നേരത്തെ പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. രോഗബാധിതർ വ്യത്യസ്തമായ ലക്ഷണങ്ങൾ കാണിച്ചേക്കാമെന്ന് സി ഡി സി വ്യക്തമാക്കി. ഇതിനുപുറമേ, സാർസ് കോവ്–2 വൈറസ് ബാധിച്ച് 2 മുതൽ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

അതേസമയം, സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുൾപ്പെടുന്നില്ലെന്നും, മഹാമാരിയെ ക്കുറിച്ച് കൂടുതലറിയുമ്പോൾ പട്ടിക പുതുക്കുന്നതു തുടരുമെന്നും സി ഡി സി കൂട്ടിച്ചേർത്തു.

Related Articles

Latest Articles